Times Kerala

'മണിച്ചിത്രത്താഴ്' റീ റിലീസിന് ഒരുങ്ങുന്നു 

 
 മണിച്ചിത്രത്താഴ് തീയറ്ററുകൾ കീഴടക്കിയിട്ട് 28 വർഷങ്ങൾ
റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ടി വിയിൽ വരുമ്പോൾ ആവർത്തിച്ചു കാണുന്ന സിനിമകളിൽ ഒന്നാണ് 'മണിച്ചിത്രത്താഴ്'. അത്തരത്തിൽ ഡയലോഗുകൾ പോലും കാണാപ്പാഠമായ ചിത്രം കൂടിയാണിത്. ഏതാനും നാളുകൾക്ക് മുൻപാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നത്. മണിച്ചിത്രത്താഴ് വീണ്ടും എത്താനായി ഒരുങ്ങുന്നത് പുത്തൻ സാങ്കേതികവിദ്യയിൽ ഫോർ കെ അറ്റ്‌മോസിൽ ആണ്. അനൗദ്യോ​ഗിക വിവരം ചിത്രം 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്നാണ്. ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ടുണ്ട്. സിനിമാപ്രേമികൾ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ്.

Related Topics

Share this story