സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്: നിർമ്മാതാവ് ആൽവിൻ ആന്റണി പോലീസ് സ്റ്റേഷനിൽ ഹാജരായി
Aug 17, 2020, 14:26 IST
കൊച്ചി: തന്നെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നാല് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. ആൽവിൻ ആന്റണിയിൽ നിന്നും എറണാകുളം സൗത്ത് സി ഐയുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തും.2019 ജനുവരിയിൽ പനമ്പള്ളി നഗറിലെ ഗസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തി ആൽവിൻ ആന്റണി പീഡിപ്പിച്ചെന്നാണ് പരാതി. അതിനു ശേഷം പിന്നീട് മൂന്നു തവണകൂടി പീഡനത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഇരുപതുകാരിയായ പരാതിക്കാരി.ഡാഡി കൂൾ, ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് ആൽവിൻ ആന്റണി.