ബിജുമേനോന് ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 21, 2019, 10:54 IST
ബിജു മേനോന്, നിമിഷ എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാല്പത്തിയൊന്ന്’. നവാഗതനായ പി.ജി.പ്രഗീഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ശരണ്‍ജിത്ത്,ധന്യ എസ്, ഇന്ദ്രന്‍സ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്,വിജിലേഷ് കാരയാട്,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.