പ്രതിഫലം ഒരു കോടി രൂപ, എന്നിട്ടും അതിനു തയ്യാറാകാതെ സായി പല്ലവി.!
പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി.ചിത്രത്തിൽ സായ് അവതരിപ്പിച്ച മലര് മിസ്സിനെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരിക്കലും മറക്കാനിടയില്ല. തമിഴ് കലര്‍ന്ന മലയാള സംസാരവുമായി എത്തിയ മലര് മിസ്സിനെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇതിനിടെ പല ഭാഷകളില്‍ അഭിനയിക്കുന്നതിനിടെ പരസ്യ ചിത്രങ്ങളും താരത്തെ തേടിയെത്തി. ഇപ്പോള്‍ ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് താരത്തിനെ തേടിയെത്തിയത്. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തിന്ന് ഇത്ര വലിയ തുക ഓഫർ ലഭിച്ചത്.. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.