പൃഥ്വിരാജിലെ നടന് ഇത്രയും മനോഹരമായി കരഞ്ഞു അഭിനയിക്കാന്‍ കഴിയുമോ എന്നൊരു ഫീല്‍ ഉണ്ടാക്കി കൊടുക്കണം’, ഒറ്റ ടേക്കില്‍ പൃഥ്വിരാജ് അത് ഗംഭീരമാക്കി; ഞാന്‍ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു; തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍
താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ് തീര്‍ത്തും ഇമോഷണലായി ചെയ്ത ഒരു രംഗത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നടൻ കലാഭവന്‍ ഷാജോണ്‍.’ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിൽ ഞാൻ പൃഥ്വിരാജിനെ കെട്ടിപ്പിച്ച് ഉമ്മ കൊടുത്ത ഒരു നിമിഷമുണ്ടായിട്ടുണ്ട്. പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയുമായിട്ടുള്ള ഒരു സീനാണത്. പൃഥ്വിരാജ് എല്ലാ സിനിമയിലും കരയുന്ന പോലെ ഒരു കരച്ചിലാണ് ടേക്കില്‍ ചെയ്യാനിരുന്നത്. ‘രാജു ഇതുവരെ കരയാത്ത ശൈലിയില്‍ ഒന്ന് കരയണം’ എന്നായിരുന്നു ഞാൻ പറഞ്ഞത്. ഉടനെ രാജു തിരിച്ചു ചോദിച്ചു, ‘അത് എങ്ങനെ സാധിക്കും. ഞാന്‍ പറഞ്ഞു ‘അതൊന്നും എനിക്ക് അറിയില്ല പക്ഷേ പൃഥ്വിരാജിലെ നടന് ഇത്രയും മനോഹരമായി കരഞ്ഞു അഭിനയിക്കാന്‍ കഴിയുമോ എന്നൊരു ഫീല്‍ ഉണ്ടാക്കി കൊടുക്കണം’. ഒറ്റ ടേക്കില്‍ പൃഥ്വിരാജ് അത് ഗംഭീരമാക്കി-ഷാജോൺ പറഞ്ഞു.സംവിധായകനായിരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമാണത്. ഞാന്‍ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. നമ്മള് വിചാരിക്കുന്നതിന്റെ മുകളില്‍ ഒരു ആക്ടര്‍ അഭിനയിച്ചു കൊണ്ടുവരുമ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ അവരെ വച്ച് സിനിമ ചെയ്യുമ്പോള്‍ നമുക്കും അഭിമാനം തോന്നും’. കലാഭവന്‍ ഷാജോണ്‍ പറയുന്നു.കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബര്‍ 6-ന് പ്രദര്‍ശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് ബ്രദേഴ്സ് ഡേ.