കൊച്ചി ബ്ലാക്ക്മെയിൽ കേസ് പ്രതികൾ പലതവണ വിളിച്ചു; നടി ഷംനയെ പരിചയപ്പെടുത്തിക്കൊടുക്കാൻ ആവശ്യപ്പെട്ടു; നടൻ ധർമജൻ
Jun 29, 2020, 19:33 IST
എറണാകുളം: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് മുന്നില് മൊഴി നല്കി നടൻ ധർമജൻ. ഷംനയുടെ നമ്പർ നല്കിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെന്ന് ധർമജൻ . ഷംന കാസിമിന്റെ നമ്പർ ചോദിച്ചാണ് പ്രതികൾ തന്നെ വിളിച്ചത്. നടിയെ പരിചയപ്പെടുത്തി തരാൻ ആവശ്യപ്പെട്ട് പ്രതികൾ പല തവണ വിളിച്ചിരുന്നുവെന്നും ധർമജൻ മൊഴി നൽകി.സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിഎന്നും ധർമജൻ പറഞ്ഞു.