കടല്‍ത്തീരത്ത് നൃത്തം ചെയ്ത് അഹാന; വീഡിയോ
Jan 12, 2020, 11:14 IST
ചെന്നൈ: കടല്‍ത്തീരത്ത് നൃത്തം ചെയ്ത് നടി അഹാന കൃഷ്ണകുമാറിന്റെ വീഡിയോ വൈറലാകുന്നു. ബെസന്ത് നഗര്‍ ബീച്ചില്‍ രസകരമായി നൃത്തം വയ്ക്കുന്ന ദൃശ്യങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഈ രാത്രിയും ആകാശവും പൂര്‍ണചന്ദ്രനും എന്തെന്നില്ലാതെ സുന്ദരമായിരിക്കുന്നു. അതുകൊണ്ടാണ് താനിത് ചെയ്തത്. അതുപോലെ ഈ ഗാനത്തോടുള്ള ഇഷ്ടവും… എന്റെ അമ്മ എനിക്ക് വേണ്ടി എന്തും ചെയ്യും. അമ്മയുടെ ബാഗും എന്റെ ബാഗും ചുമന്ന് എന്റെ പിന്നാലെ ഓടി വീഡിയോ എടുക്കുന്നു. ഒപ്പം തന്നെ പാട്ടുവച്ച മറ്റൊരു ഫോണും കയ്യില്‍ കാണും…’ എന്ന കുറിപ്പും അഹാന പങ്കുവച്ചു.