Times Kerala

ഓർമ്മയുണ്ടോ.? കാഴ്ച’ യിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ആ കൊച്ചുണ്ടാപ്രിയെ.!!

 
ഓർമ്മയുണ്ടോ.? കാഴ്ച’ യിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ആ കൊച്ചുണ്ടാപ്രിയെ.!!

ബ്ലെസ്സി തിരക്കഥയെഴുതി സംവിധാനം ചെയ്ത 2004ൽ പുറത്തിറങ്ങിയ കാഴ്‌ച എന്ന ചിത്രം മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ചിത്രം നിരൂപക പ്രശംസയും പ്രദർശനം വിജയവും നേടിയ ചിത്രം കൂടിയാണ് കാഴ്ച. മാധവൻ എന്ന കുട്ടനാടുകാരൻ പ്രൊജക്ടർ ഓപ്പറേറ്ററും ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ നിന്നും അകലേണ്ടി വന്ന കൊച്ചുണ്ടാപ്രി എന്ന് വിളിക്കുന്ന പയ്യനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സിനിമയിൽ കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റർ യഷ് എന്ന ബാലതാരമായിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കൊച്ചുണ്ടാപ്രിയെ മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. ചിത്രം ഹിറ്റായെങ്കിലും പിന്നിട് ഒരു സിനിമയിലും യഷിനെ കാണാൻ കഴിഞ്ഞില്ല.

ആളിപ്പോൾ ജയ്പൂരിൽ ബിസിനസ്സ് മാനേജമെന്റ് വിദ്യാർഥിയാണ്. ഇനി രണ്ടുമാസം കൊച്ചിയിൽ ഇന്റെൻഷിപ്പുണ്ട്. അടുത്തിടെ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തിന്റ നൂറാം വാർഷിക വേളയിൽ യഷ് മമ്മൂട്ടിയെ കണ്ടിരുന്നു. കാഴ്ച സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങൾ യഷിനെ തേടി എത്തിയിരുന്നു. എന്നാൽ ആ സിനിമകളിൽ ഒന്നും അഭിനയിക്കാൻ യഷിന് കഴിഞ്ഞില്ല. ഏഴ് വയസ്സേയുള്ളപ്പോഴായിരുന്നു കാഴ്ചയിൽ അഭിനയിച്ചത്. അതേസമയം അന്നും ഇന്നും തനിക്ക് മലയാളം അത്ര അറിയില്ലെന്ന് യഷ് പറയുന്നു. അച്ഛനാണ് ഡയലോഗോക്കെ വായിച്ച് പഠിപ്പിച്ചത്. തങ്ങളുടെ പ്രധാന വരുമാനമായ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാനായിരുന്നു തീരുമാനമെന്നും അതുകൊണ്ട് സിനിമ തൽക്കാലം ഒഴിവാക്കിയെന്നും യഷ് പറഞ്ഞു.

Related Topics

Share this story