ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’
Oct 14, 2019, 11:39 IST
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹലാല്‍ ലൗ സ്റ്റോറി’. ഇന്ദ്രജിത്തും ജോജുവും പ്രധാനവേഷത്തിൽ എത്തുന്നചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി . പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു ആണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം നവംബറില്‍ ആരംഭിക്കും. നിരവധി അവാര്‍ഡുകള്‍ വാങ്ങിയ സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത് . ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് മുഹ്സിന് പരാരിയും, സംവിധായകന് സക്കറിയയും ചേര്‍ന്നാണ്.