ആന്റണി വര്‍ഗീസിന്റെ ‘അജഗജാന്തരം’ റിലീസ് മാറ്റി
Mar 5, 2021, 12:09 IST
കൊച്ചി: കേരളത്തിലെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ ആന്റണി വര്‍ഗീസ് നായകനാകുന്ന ‘അജഗജാന്തരം’ സിനിമയുടെ റിലീസ് നീട്ടിവെച്ചു. നേരത്തെ മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റി’ എന്ന ചിത്രവും റിലീസ് തീയതി മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജഗഹാന്തരവും റിലീസ് തീയതി മാറ്റുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുതിയ ഇളവുകളില്‍ സെക്കന്‍ഡ് ഷോ ആകാമെന്ന് ഉണ്ടെങ്കിലും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഈ ഇളവ് പ്രാവര്‍ത്തികമാക്കിയിട്ടില്ല.