Times Kerala

 പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക്

 
 പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക്
 

പെരുന്നാൾ പടമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ അഞ്ചാം വാരവും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെയുള്ള പ്രദർശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാർ ഏരിയകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ റെക്കോർഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു. ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാർ ഇതിനോടൊകം യൂട്യൂബിൽ നേടിയിട്ടുണ്ട്.അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍ ഒടിടിയിൽ മെയ് 30 മുതൽ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.

സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്. ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

സുലൈഖാ മൻസിലിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി.ഓ.പി : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Topics

Share this story