ലുക്ക്‌മാൻ- അനാർക്കലി മരയ്ക്കാർ ചിത്രം’സുലൈഖ മൻസിൽ’ ഒടിടിയിലേക്ക്

ലുക്കമാൻ അവറാനെ നായകനാക്കി അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സുലൈഖ മൻസിൽ.’ അനാർക്കലി മരയ്ക്കാറാണ് ചിത്രത്തിൽ നായികയായി എത്തിയത്. ,ചിത്രം ഏപ്രിൽ 21 നാണ് തിയേറ്ററുകളിലെത്തിയത്. മെയ് 30 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും.
ഹന പർവീൺ എന്ന പെൺകുട്ടിയുടെ വിവാഹമുറപ്പിക്കൽ മുതൽ വിവാഹംവരെയുള്ള രണ്ടാഴ്ചത്തെ കഥയാണ് ‘സുലൈഖ മൻസിലി'ൽ ഒരുക്കിയിരിക്കുന്നത്. റിലീസിനെത്തി ഒരു മാസം കഴിയുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്.
മലപ്പുറത്തെ പല വീടുകളെയും പോലെ ആ വീടിന്റെയും പേര് ‘സുലൈഖ മൻസിൽ’ എന്നാണ്. വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങൾ, ആശങ്കകൾ, നിരാശകൾ, ആ വീട്ടിലെ എല്ലാവരുടെയും ഒരുക്കങ്ങൾ ഒക്കെയാണ് സിനിമയുടെ ആകെത്തുക.
ചെമ്പൻ വിനോദ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം കണ്ണൻ പട്ടേരി, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവർ നിർവഹിക്കുന്നു.