'ഈശോ'യെ പോലെ!! സ്റ്റൈലൻ ലുക്കിൽ നിവിൻ പോളി

nivin pauly


 മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് നിവിൻ പോളി. തന്റെ എല്ലാ വിശേഷങ്ങളും നിവിൻ പോളി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . നിവിൻ പോളിയുടെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.  എന്നാൽ ഇപ്പോൾ, നിവിൻ പോളിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മുടിയും താടിയും വളര്‍ത്തിയുള്ള ലുക്കിലാണ് നിവിൻ പോളി.  താരം തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈശോയെ പോലെയെന്നാണ് നിവിന്റെ ഫോട്ടോയ്ക്ക്  ആരാധകര്‍ കമന്റുകളുമായി എത്തുന്നത്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

Share this story