Times Kerala

തോക്കെടുത്ത് മാസ് ലുക്കിൽ കുഞ്ചാക്കോ ബോബൻ; സംവിധാനം അമൽ നീരദ്

 
തോക്കെടുത്ത് മാസ് ലുക്കിൽ കുഞ്ചാക്കോ ബോബൻ; സംവിധാനം അമൽ നീരദ് 

കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്. തോക്കുമായി മാസ് ​ഗെറ്റപ്പിൽ നിൽക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ഈ ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ പേരോ താരങ്ങളാരെന്നോ അണിയറപ്രവർത്തകർ ആരൊക്കെയാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച തന്റെ പുതിയ ചിത്രത്തേക്കുറിച്ച് ഒരു അപ്ഡേറ്റ് പുറത്തുവരുമെന്ന് ഒരു മിനിമൽ പോസ്റ്ററിലൂടെ അമൽ നീരദ് അറിയിച്ചിരുന്നു. ഇതേ പോസ്റ്റർ കുഞ്ചാക്കോ ബോബനും ഷെയർ ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ​ലുക്കിലെ കാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

Related Topics

Share this story