Times Kerala

കങ്കണയെ മർദിച്ച സംഭവം: ഗായകൻ വിശാൽ ദദ്‌ലാനി വനിത കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്തു 

 
വിശാൽ
ചണ്ഡിഗഡ്: കങ്കണ റണൗട്ടിനെ വിമാനത്താവളത്തിൽ വച്ച് തല്ലിയ സി ഐ എസ് എഫ് കോൺസ്റ്റബിളിന് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി ജോലി വാഗ്ദാനം ചെയ്തു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ സി ഐ എസ് എഫ് കോൺസ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ‘ജോലി ഉറപ്പാക്കാൻ’ ആഗ്രഹിക്കുന്നതായാണ് അദ്ദേഹം പ്രതികരിച്ചത്. അക്രമത്തെ താൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ലായെന്നും എന്നാൽ, ഉദ്യോഗസ്ഥയുടെ രോഷത്തിൻ്റെ ആവശ്യകത താൻ പൂർണ്ണമായും മനസിലാക്കുന്നുവെന്നും പറഞ്ഞ ഗായകൻ അവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്ന പക്ഷം താൻ അവർക്കായി ഒരു ജോലി ഉറപ്പാക്കുമെന്നും അതും അവർ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രമാണെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. കങ്കണക്ക് അടിയേറ്റത് ജൂൺ ആറിന് ഛണ്ഡീഗഢ് എയർപോർട്ടിൽവച്ചാണ്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ സുരക്ഷാ പരിശോധനയ്ക്കിടെ ഡൽഹിയിലേക്ക് പോകാനെത്തിയ കങ്കണയുടെ മുഖത്തടിച്ചതായാണ് പരാതി. 

Related Topics

Share this story