‘കള്ളനും ഭഗവതിയും’ : രണ്ടാം ടീസർ നാളെ

swffw

മലയാളം ചിത്രമായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ  രണ്ടാം ടീസർ നാളെ  വൈകുന്നേരം റിലീസ് ചെയ്യും.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ‘കള്ളനും ഭഗവതിയും’ സംവിധാനം ചെയ്യുന്നത്. കെ വി അനിൽ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകൻ. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാരായി എത്തുന്നത്. സലിംകുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുല്ലൂർ, ജയൻ ചേർത്തല, മാലാ പാർവതി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this story