Times Kerala

ബ്രഹ്മാണ്ഡ ചിത്രം : കൽക്കി 2898 എഡി: ട്രെയ്‌ലർ പുറത്തുവിട്ടു 

 
rgegrgr


പ്രഭാസ് നായകനായ കൽക്കി 2898 എഡിയുടെ നിർമ്മാതാക്കൾ ഒടുവിൽ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ബ്രഹ്മാണ്ഡ ചിത്രമായി കണക്കാക്കുന്ന ചിത്രത്തിൻറെ സെറ്റും മെക്കിങ്ങും എല്ലാം വളരെ മികച്ചതാണെന്ന് ട്രെയ്‌ലർ കാണിക്കുന്നു.

  ചലസാനി അശ്വിനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
2018-ൽ മഹാനടി എന്ന ചിത്രത്തിലൂടെ തൻ്റെ ഫീച്ചർ സിനിമയിൽ അരങ്ങേറ്റം കുറിച്ച ചലച്ചിത്ര  സംവിധായകൻ നാഗ് അശ്വിൻ ആണ് കൽക്കി 2898 എഡിയുടെ സംവിധായകൻ. 

ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ, കമൽഹാസനും ദിഷ പടാനിയും ചിത്രത്തിൽ പ്രത്യേക വേഷങ്ങളിൽ എത്തുന്നുണ്ട്. കൽക്കി 2898 എഡി ജൂൺ 27 ന് തിയേറ്ററിൽ റിലീസ് ചെയ്യും.
 

Related Topics

Share this story