ആദ്യമായി ഐസ്‌ക്രീം നുണയുന്ന മകന്റെ ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയിലെ സൂപ്പര്‍ നായിക കാജല്‍ അഗര്‍വാൾ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്. 2020 ഒക്ടോബറിലാണ് സുഹൃത്തായ ഗൗതം കിച്ച്‌ലുവുമായുളള താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും കുറച്ചുനാൾ വിട്ടുനിന്നെങ്കിലും പിന്നീട് സിനിമകളിൽ സജീവ സാന്നിധ്യമായി. താരത്തിന് കഴിഞ്ഞ ഏപ്രില്‍ 19നാണ് ഒരു ആണ്‍കുട്ടി ജനിക്കുന്നത്. നീല്‍ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. കുഞ്ഞിനൊപ്പം കാജല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച നീലിന്റെ മറ്റൊരു ക്യൂട്ട് ചിത്രമാണ് ജനശ്രദ്ധ നേടുകയാണ്. മകന്‍ ആദ്യമായി ഐസ് ക്രീം നുകരുന്ന ചിത്രമാണ് പങ്കുവെച്ചത്. പൊട്ടിച്ചിരിയോടെ കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്ന കാജലും മകന് ഐസ് ക്രീം കഴിക്കാന്‍ നല്‍കുന്ന ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനെയും ചിത്രത്തില്‍ കാണാം. ''ഫസ്റ്റ് ടൈം എക്‌സ്പീരിയന്‍സ്'' എന്നാണ് ചിത്രത്തിന് താരം തലക്കെട്ട് നകൊടുത്തിരിക്കുന്നത്.
പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ''സോ ക്യൂട്ട്''എന്ന് സാമന്ത എഴുതിയപ്പോള്‍ രാഷി ഖന്നയും ഹന്‍സികയും സ്‌നേഹം നിറച്ച ഇമോജികള്‍ ചിത്രത്തിന് കമന്റ് ഇട്ടിട്ടുണ്ട്.