Times Kerala

'ഇന്ത്യന്‍ 2'  : പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു 

 
regr


തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ 2. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ഒരുക്കിയ ഷങ്കര്‍- കമല്‍ ഹാസന്‍ ടീം തന്നെയാണ് സീക്വലിനും പിന്നില്‍.

 ജൂണില്‍ എത്തുമെന്ന് ആദ്യം പറഞ്ഞിരുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഈയടുത്ത് നീട്ടിയിരുന്നു. ജൂലൈ 12 ആണ് പുതുക്കിയ റിലീസ് തീയതി.  ഇപ്പോൾ സിനിമയിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. അതേസമയം സിനിമയുടെ ആദ്യഭാഗം  തമിഴിലും തെലുങ്കിലുമായി ചിത്രം ജൂണ്‍ 7 ന് തിയറ്ററുകളില്‍ റിലീസ്  ചെയ്തു.  

Related Topics

Share this story