Times Kerala

മകളുടെ ആ നേട്ടത്തിൽ അഭിമാനമുണ്ട്;ദിലീപ്

 
Dgsrg

ജനനം മുതൽ തന്നെ താരപരിവേഷം അലങ്കരിക്കേണ്ടിവരുന്ന കുട്ടികളാണ് സ്റ്റാർ കിഡ്സ്. ഹിന്ദി, തെലുങ്ക് ചലച്ചിത്ര മേഖലയോട് താരതമ്യം ചെയ്യുമ്പോൾ മലയാളത്തിൽ താരങ്ങളുടെ മക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇവിടെ താരതമ്യേന കുറവാണ് എന്നു തന്നെ അനുമാനിക്കാം. എങ്കിലും സൂപ്പർ സ്റ്റാറുകളുടെ  മക്കൾ എന്നും ആരാധകരുടെ ശ്രദ്ധാകേന്ദ്രം തന്നെയാണ്.

നടൻ ദിലീപിന്റെയും മഞ്ചുവാര്യരുടെയും മകളായ മീനാക്ഷി എക്കാലവും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. പഠനകാര്യത്തിലായാലും കലാരംഗത്തായാലും മീനാക്ഷി നേടുന്ന വിജയങ്ങൾ വാർത്തകളിൽ ഇടം നേടാറുണ്ട്.ചലച്ചിത്ര മേഖലയിലേക്ക് ഇതേവരെ ചുവടുവയ്ക്കാത്ത മീനാക്ഷിക്ക് ഇപ്പോൾ തന്നെ താരപരിവേഷമാണ് പ്രേക്ഷകർ നല്കികൊണ്ടിരിക്കുന്നത്.പഠനകാര്യങ്ങളിൽ മികവുതെളിയിച്ചിട്ടുള്ള മീനാക്ഷി ഡോക്ടറായി പ്രാക്റ്റീസ് തുടങ്ങിയതിൽ സന്തോവും അഭിമാനവും  പങ്കുവയ്ക്കുകയാണ് അച്ഛനായ നടൻ ദിലീപ്.ഈയിടക്ക് നൽകിയ അഭിമുഖത്തിലാണ് താരം മകളുടെ നേട്ടങ്ങൾ എത്രത്തോളം സന്തോഷം തരുന്നുവെന്ന് തുറന്നു പറയുന്നത്. 

താൻ എടുത്തുനടന്ന  മകൾ സർജറി ചെയ്യുന്ന ചിത്രങ്ങൾ അയച്ച് തരുമ്പോൾ മനസിലുണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാകില്ലെന്നാണ് ദിലീപ് പങ്കുവെക്കുന്നത്. കുടുംബത്തിൽ ആരും തിരഞ്ഞെടുക്കാത്ത ഒരു മേഖലയിലേക്ക് കടന്നു ചെല്ലുമ്പോൾ മീനാക്ഷിക്ക് വഴികാട്ടാൻ ആരും ഉണ്ടായിരുന്നില്ലെന്നും. അവൾ എല്ലാം ഒറ്റയ്ക്കാണ് നേടിയതെന്നും ദിലീപ് പറയുന്നു.പ്ലസ് ടു  കാലഘട്ടത്തിലാണ് മീനാക്ഷി ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ അനുഭവിച്ചത്, എന്നാൽ അതെല്ലാം തരണം ചെയ്ത് നല്ല മാർക്ക് നേടി മീനാക്ഷി മെഡിസിന് പ്രവേശനം കരസ്ഥമാക്കി, ആ സംഭവം മകളോട് ബഹുമാനം വർധിപ്പിച്ചുവെന്നു  ദിലീപ് പറയുന്നു. 

"അഭിപ്രായ വ്യത്യാസങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷെ നമ്മൾ ജീവിക്കുന്നത് തന്നെ മക്കൾക്ക് വേണ്ടിയാണ്. എല്ലാ മാതാപിതാക്കളും  അങ്ങനെ തന്നെയാണ്. മോളെ ഒരു കാര്യത്തിലും ഞാൻ ഉപേദശിക്കാറില്ല, മോൾക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നിൽക്കാനാണ് ശ്രമിക്കാറുള്ളത്,"  ദിലീപ് പറയുന്നു.  മീനാക്ഷിയെ കൂടതെ മഹാലക്ഷ്മിയെന്ന അഞ്ചുവയസുകാരിയായ  മകളും ദിലീപിനുണ്ട്.

Related Topics

Share this story