"ഞാൻ ആശുപത്രിയിലല്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത" - സുരേഷ് ഗോപി

നടൻ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടന്‍ രംഗത്തെത്തി. വാര്‍ത്തകളിൽ സത്യമില്ലെന്നും ദൈവാനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ആലുവ യുസി കോളേജില്‍ ഗരുഡന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് പോസ്റ്റ് ചെയ്തു.
സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധാനം. മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ അമ്പതോളം പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. തികഞ്ഞ ലീഗല്‍ ത്രില്ലര്‍ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
സിദിഖ്, ജഗദീഷ്, വിജയ് ദിവ്യ പിള്ള, മേജര്‍ രവി, ദിലീഷ് പോത്തന്‍, തലൈവാസല്‍, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും പ്രധാന കാധ്യപത്രങ്ങളായി എത്തുന്നു . 'മെയ് പന്ത്രണ്ടിന് ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.