‘വണ്ടര്‍ലാന്റ് ഫ്ലാറ്റ് റേഞ്ചര്‍’ മലൈകയുടെ ഷൂസിന്റെ വില കേട്ടാൽ ഞെട്ടും.!!
സിനിമയില്‍ അത്രത്തോളം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും എന്നും നിറഞ്ഞു നില്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് മലൈക അറോറ. സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെ കാര്യത്തില്‍ മറ്റു താരങ്ങൾക്കു എന്നും ഭീഷണിയാണ് താരം. മലൈക സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്.ഇപ്പോളിതാ ആരാധകരെ ആവേശത്തിലാക്കുന്ന മലൈകയുടെ ഒരു സ്റ്റൈലന്‍ ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജനുവരി 4ന് മുംബൈയിലെ ബാന്ദ്രയില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയ താരത്തിന്റെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. പിങ്ക് സ്വെറ്റ് ഷര്‍ട്ടും ഡെനിമുമാണ് മലൈക ധരിച്ചിരിയ്ക്കുന്നത്. പോണി ടെയ്ല് സ്റ്റൈലിലാണ് മുടി കെട്ടിയിരുന്നത്.എന്നാല്‍ വസ്ത്രത്തെക്കാള്‍ ആരാധകരുടെ കണ്ണ് ഇത്തവണ ഉടക്കിയത് താരത്തിന്റെ ഷൂസിലായിരുന്നു. ഡ്രസ്സിന്റേതു പോലെ സിംപിള്‍ പാറ്റേണ്‍ തന്നെയായിരുന്നു ഈ ഷൂസും. പക്ഷേ, വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണില്‍ നിന്നുള്ള വണ്ടര്‍ലാന്റ് ഫ്ലാറ്റ് റേഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ഈ ഷൂസിന്റെ വില 1150 യൂറോ ആണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ഈ ഷൂസിന്റെ വില.