‘കൊറോണയെ ചവിട്ടി പുറത്താക്കി…’ കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ
May 5, 2021, 21:17 IST
ബോളിവുഡ് നടി പൂജ ഹെഗ്ഡെ കൊവിഡ് മുക്തയായി.ഏപ്രില്‍ 26ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. സോഷ്യല്‍മീഡിയ പേജുകള്‍ വഴി പൂജ തന്നെയാണ് കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം പുറത്തുവിട്ടത്. ‘ കൊറോണയെ ചവിട്ടി പുറത്താക്കിയതിനാല്‍ പരിശോധന ഫലം നെഗറ്റീവാണ്. നിങ്ങള്‍ നല്കിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഞാന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹം കൂടുതല്‍ ഊര്‍ജം പകരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക…’ പുതിയ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ട് പൂജ കുറിച്ചു.