മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ പുതിയ തമിഴ് വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും
Oct 29, 2019, 17:17 IST
മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ തമിഴ് വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.