Times Kerala

നടിമാർ കഞ്ചാവും ഹാഷിഷും ഉപയോഗിക്കാറുണ്ട്, അത് തടി കുറക്കാൻ വേണ്ടിയാണ്;​ രാഖി സാവന്ത്​

 
നടിമാർ കഞ്ചാവും ഹാഷിഷും ഉപയോഗിക്കാറുണ്ട്, അത് തടി കുറക്കാൻ വേണ്ടിയാണ്;​ രാഖി സാവന്ത്​

മുംബൈ: ബോളിവുഡ് നടൻ സുശാന്ത്​ സിങ്​ രജ്​പുതിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​കേസിൽ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്​ നടി രാഖി സാവന്ത്​. നിരവധി ബോളിവുഡ്​ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും. എന്നാൽ അത് അവരുടെ ശാരീരികക്ഷമത നിലനിർത്താൻ വേണ്ടിയാണെന്നാണ്​ താൻ കണ്ടിട്ടുള്ളതെന്നും രാഖി പറഞ്ഞു.

ഞാൻ കഴഞ്ഞ 15 വർഷമായി സിനിമാ ഇൻഡസ്​ട്രിയിലുണ്ട്​. വിശപ്പ്​ കുറക്കാൻ നടിമാർ കഞ്ചാവ്​ ഉപയോഗിക്കാറുണ്ട്​. ഭക്ഷണം അധികം കഴിക്കാതിരിക്കുന്നത്​ തടി കുറയാൻ സഹായിക്കും. മെലിഞ്ഞ്​ ഗ്ലാമർ നിലനിർത്താൻ വേണ്ടി എന്നോടും ചിലർ അത്തരത്തിലുള്ള ഉപദേശം നൽകിയിരുന്നു – രാഖി സാവന്ത്​ പറഞ്ഞു.

കുറച്ച്​ വർഷങ്ങൾക്ക്​ മുമ്പ്​ തനിക്ക്​ തടി കൂടിയപ്പോൾ ബോളിവുഡിലെ ഒരാൾ വന്നു പറഞ്ഞത്​, കഞ്ചാവും ഹാഷും ഉപയോഗിക്കാനാണ്​. ബി-ടൗണിലെ സെലബ്രിറ്റികൾ എപ്പോഴും ഫിറ്റായിരിക്കണമെന്ന സമ്മർദ്ദത്തിലാണ്​. തടി കൂടിയാൽ സിനിമകൾ ലഭിക്കില്ലെന്ന്​ അവർ ഭയപ്പെടുന്നു. -രാഖി സാവന്ത്​ കൂട്ടിച്ചേർത്തു.

Related Topics

Share this story