Times Kerala

കോവിഡ് 19: വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാരൂഖും പ്രിയങ്കയും

 
കോവിഡ് 19: വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാരൂഖും പ്രിയങ്കയും

ലോകത്തെ ആകമാനം മുൾമുനയിൽ നിർത്തി പടർന്ന് പിടിക്കുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാനായി ഒട്ടുമിക്ക രാജ്യങ്ങളും സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.ഇതോടെ ലോകത്തെ സാമ്പത്തികമായി സഹായിക്കാന്‍ ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം എന്ന ഒരു ലൈവ് പ്രേഗ്രാം സംഘടിപ്പിക്കുകയാണ്. ലോകത്തുള്ള പല രാജ്യങ്ങളിൽ നിന്നായി കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

കൊറോണ വൈറസിനോടുളള പേരാട്ടത്തില്‍ ലോകാരോഗ്യസംഘടനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നടി പ്രിയങ്ക ചോപ്രയും നടന്‍ ഷാരൂഖ് ഖാനും പങ്കെടുക്കും. ജോണ്‍ ലെജന്റ്, എല്‍ട്ടണ്‍ ജോണ്‍, ലേഡി ഗാഗ, ഡേവിഡ് ബെക്കാം, ഇഡ്രിസ് എല്‍ബ തുടങ്ങിയവര്‍ തത്സമയ പരിപാടിയില്‍ ചേരും. ഏപ്രില്‍ 18 ന് പ്രക്ഷേപണം ചെയ്യുന്നത്. സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്, ജിമ്മി ഫാലോണ്‍, ജിമ്മി കിമ്മല്‍ എന്നിവരാണ് ഷോയുടെ അവതാരകരായി എത്തുന്നത്. അതേസമയം രാജ്യമെമ്പാടും ലോക്ക് ഡൗണിലായിരിക്കവെ താരങ്ങളുടെ ലോക്ക്ഡൗണ്‍ ജീവിതങ്ങളും പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യും.

Related Topics

Share this story