Times Kerala

കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റി,ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്

 
കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റി,ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്

മുംബൈ: താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയെന്ന കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു . മുംബൈയിലെ ജുഹുവിലെ ആറ് നില കെട്ടിടമാണ് സോനു ഹോട്ടലാക്കി മാറ്റിയത് . സംഭവത്തിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് പോലിസ് നടപടി. ഇതേ കെട്ടിടം നേരത്തേ കോവിഡ് വ്യാപനത്തിന്റെ ആരംഭത്തിൽ മെഡിക്കൽ ഉദ്യോ​ഗസ്ഥർക്കായി ക്വാറന്റീൻ സെന്ററാക്കി മാറ്റിയിരുന്നു.ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Topics

Share this story