ഇതാ 'ചെങ്കല്‍ചൂളയിലെ' പിള്ളേര് വീണ്ടും എത്തി , ഇത്തവണ വിജയ് ചിത്രത്തിലെ ആക്ഷൻ രംഗം

remaking chulla boys

 അയാൻ എന്ന സൂര്യ ചിത്രത്തിലെ ഒരു ഗാനരംഗം ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ പുനരാവിഷ്‍കരിച്ച് ഏറെ കയ്യടി നേടിയിരുന്നു .എന്നാൽ, ഇവരെ അഭിനന്ദിച്ച് സൂര്യ തന്നെ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ വിജയ് (Vijay) നായകനായ ചിത്രമായ തെരിയിലെ ഒരു ആക്ഷൻ രംഗമാണ് ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ റിക്രീയേറ്റ് ചെയ്‍തിരിക്കുന്നത്.തിരുവനന്തപുരം സിറ്റിയിലെ ഹെവി ട്രാഫിക് ഉള്ള റോഡില്‍ ഷൂട്ട് ചെയ്യുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അപ്പോഴാണ് ഇങ്ങനെ പൂര്‍ണതയോടെ ഒരു സ്റ്റണ്ട് രംഗം ചെങ്കല്‍ചൂള അഥവാ രാജാജി നഗറിലെ കുട്ടികള്‍ ചെയ്‍തിരിക്കുന്നത്. അതെസമയം ഒട്ടേറെ കമന്റുകളാണ് ഇവരുടെ വീഡിയോയ്‍ക്ക് വരുന്നത്. ചിത്രസംയോജനത്തെ അഭിനന്ദിച്ചും കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തുപറഞ്ഞുമാണ് കമന്റുകള്‍. വീഡിയോ കണ്ട് വിജയ് തന്നെ അഭിനന്ദിക്കുന്നതും കാത്തിരിക്കുകയാണ് കുട്ടികള്‍ ഇപ്പോൾ . 

Share this story