Times Kerala

ധ്യാൻ ശ്രീനിവാസൻ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പിൽ സി ഐ അധീന ആയി ഗൗരി നന്ദന എത്തുന്നു 

 
ytd


ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ജൂൺ 21ന് പ്രദർശനത്തിന് എത്തും . ഗ്രാമ പ്രദേശത്തെ കഥ പറയുന്ന ചിത്രമായിരിക്കും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നാണ് സിനിമ നൽകുന്ന സൂചന. ഇപ്പോൾ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ സി ഐ അധീന ആയി ഗൗരി നന്ദന എത്തുന്നു 

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.    ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നത്.

Related Topics

Share this story