Times Kerala

കിടപ്പുരോഗികൾക്ക് സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ;  പദ്ധതിയുമായി മമ്മൂട്ടി
 

 
കിടപ്പുരോഗികൾക്ക് സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ;  പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: കിടപ്പുരോഗികളുടെ ആട്ടോഗ്യാ പരിപാലനത്തിന്റെ ഭാഗമായി ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ. കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്തത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം മമ്മൂട്ടി  നിർവഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യും. ആരോഗ്യ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
 

Related Topics

Share this story