Times Kerala

സിനിമ ബീറ്റ്‌സ് അവാർഡ്‌സ് സീസൺ 3 പ്രഖ്യാപിച്ചു 

 
സിനിമ ബീറ്റ്‌സ് അവാർഡ്‌സ് സീസൺ 3 പ്രഖ്യാപിച്ചു 
 

ലോകമെമ്പാടുമുള്ള ഇൻഡീപെൻഡന്റ് സിനിമകളെ സപ്പോർട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിനിമ ബീറ്റ്‌സ് അവാർഡ്‌സിന്റെ മൂന്നാമത് സീസൺ മെയ് 15 ബുധനാഴ്ച അവസാനിച്ചു.

നടാഷ ഷേക്‌സ്‌പിയർ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ‘ന്യൂയോർക്ക് വയലിൻ’ എന്ന ചിത്രമാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. കൂടാതെ മികച്ച സംവിധായിക, മികച്ച നിർമ്മാതാവ്, മികച്ച നടൻ, അഭിനയത്തിലെ പ്രത്യക പരാമർശം, മികച്ച ഛായാഗ്രഹണം, മികച്ച ചിത്രസംയോജനം, മികച്ച സംഗീത സംവിധായകൻ എന്നീ അവാർഡുകളും ഈ ചിത്രം കരസ്ഥമാക്കി.

ഗ്രെഗ് എൽ. ഹൈൻസ് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം മികച്ച ഹൊറർ ചിത്രമായി തിരഞ്ഞെടുത്തപ്പോൾ ബെഞ്ചമിൻ സച്ച്മാൻ സംവിധാനം ചെയ്ത ഫാണ്ടമോണിയം പ്രത്യേക പരാമർശം കരസ്ഥമാക്കി. ഡാൻ സ്മിത്തിന്റെ ‘പനിഷർ ഒറിജിൻ സ്റ്റോറി’ മികച്ച തിരക്കഥയായി തിരഞ്ഞെടുത്തപ്പോൾ ലാസർ കറോവിന്റെ ‘ദി സ്ക്രീച്ചർ’ മികച്ച ഹൊറർ സ്ക്രീൻപ്ലേയ് ആയി തിരഞ്ഞെടുത്തു.

സിനിമ ബീറ്റ്‌സ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഫിലിം ഫെസ്റ്റിവലാണിത്. ഓരോ വർഷവും  സെലക്ട് ചെയ്യുന്ന സിനിമകൾ ഒരു പ്രൈവറ്റ് സ്‌ക്രീനിങ്ങിലൂടെ ജൂറികൾ കണ്ട് വിലയിരുത്തി അവാർഡുകൾ പ്രഖ്യാപിക്കുന്നു. മുഴുവൻ അവാർഡ് വിവരങ്ങൾക്കുമായി ചുവടെയുള്ള ലിങ്ക് പരിശോധിക്കുക.

Related Topics

Share this story