Times Kerala

ചാക്കോച്ചനൊപ്പം ഫഹദും ജ്യോതിർമയിയും; അമല്‍ നീരദിന്റെ ചിത്രത്തിന് പേരുമിട്ടു

 
ചാക്കോച്ചനൊപ്പം ഫഹദും ജ്യോതിർമയിയും; അമല്‍ നീരദിന്റെ ചിത്രത്തിന് പേരുമിട്ടു

സംവിധായകൻ അമല്‍ നീരദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതയാണ്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിര്‍മയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തോക്കേന്തി കലിപ്പ് മൂഡിലുള്ള മൂവരെയും ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്നാണ്  അമല്‍ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.

സംവിധായകൻ അമല്‍ നീരദിന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് കഴിഞ്ഞിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി.
 

Related Topics

Share this story