ജാക്കിചാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു
Jul 13, 2021, 09:52 IST
ബെയ്ജിംഗ്: ഹോളിവുഡ് താരം ജാക്കിചാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു. ബെയ്ജിംഗില്‍ പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പ് നല്‍കിയത് നല്‍കും. സിപിസി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ജാക്കിചാന് പറഞ്ഞു. നിലവില്‍ ചൈന ഫിലിം അസോസിയേഷന് വൈസ് ചെയര്‍മാനാണ് ജാക്കിചാന്.