Times Kerala

ചിത്രശലഭത്തിനെ പോലെ ഓസ്കാർ വേദിയിൽ തിളങ്ങി നടി റെജീന കിംഗ്.!

 
ചിത്രശലഭത്തിനെ പോലെ ഓസ്കാർ വേദിയിൽ തിളങ്ങി നടി റെജീന കിംഗ്.!

ലോകത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വേദിയാണ് ഓസ്‌കാർ വേദി.അതിനാൽ തന്നെ ആവുന്ന വിധം എല്ലാ താരങ്ങളും പരമാവധി തിളങ്ങാൻ ശ്രമിക്കാറുമുണ്ട്.കഴിഞ്ഞ 93 -മത് ഓസ്കാർ വേദിയിലെ റെഡ് കാര്പെറ്റിലും എല്ലാ താരങ്ങളും ഒന്നിനൊന്നു മികച്ച രീതിയിലാണ് എത്തിയത്.എന്നാൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച താരങ്ങളിൽ ഒരാൾ നടി റെജീന കിങ്ങാണ്.കിങ്ങ് ധരിച്ചിരുന്ന ബ്ലൂ മെറ്റാലിക് ഗൗൺ ആണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് . പ്രമുഖ ബാൻഡ് ആയ ലൂയി വിറ്റൻ ഡിസൈനർ ഗൗണിൽ ആണ് കിങ്ങ് റെഡ്‌കാർപെറ്റിൽ തിളങ്ങിയത്. ചിത്രശലഭത്തിന്റെ ചിറകുകൾ പോലെ ഒരുക്കിയിരിക്കുന്ന ഗൗണിന്റെ സ്ലീവുകളാണ് ഗൗണിന് ഏറെ പ്രേത്യേകത നൽകുന്നത്.ഗൗണിന്റെ മറ്റൊരു പ്രേത്യേകത ‘സ്വരോസ്‌കി ക്രിസ്റ്റലു’കളുടെ എണ്ണമാണ്. 62,000 സീക്വന്‍സ്, 3,900 പെയ്ല്‍ സ്പാര്‍ക്ക്‌ളിങ് സ്റ്റോണ്‍സ്, 4500 ഡാര്‍ക്കര്‍ സ്‌റ്റോണ്‍സ്, 80 മീറ്റര്‍ ചെയിന്‍ സ്റ്റിച്ചിങ്ങ് എന്നിവ പതിപ്പിച്ചാണ് ഗൗൺ നിർമ്മിച്ചിരിക്കുന്നത്. ഇളം നീല നിറത്തിൽ സാറ്റിൻ ഗൗണിൽ സിൽവർ സീക്വൻസ് വർക്കാണ് നൽകിയിരിക്കുന്നത്. ഗൗൺ പൂർത്തിയാക്കാനായി ഏകദേശം 140 മണിക്കൂറുകളായെന്നാണ് ലൂയിസ് വിറ്റൻ ക്രിയേറ്റീവ് ഡയറക്ടറായ നിക്കോളാസ് ഗെഷെയര്‍ പറയുന്നത്.’ഒരു പ്രതിമയെ പോലെ തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ കിങ്ങ് റെഡ്‌കാർപെറ്റിലെ സ്വന്തം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Related Topics

Share this story