Times Kerala

ഡോൺ പാലത്തറയുടെ സൈക്കോളജിക്കൽ ഡ്രാമ 'ഫാമിലി' ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്

 
ഡോൺ പാലത്തറയുടെ സൈക്കോളജിക്കൽ ഡ്രാമ 'ഫാമിലി' ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്

ന്യൂട്ടൺ സിനിമയുടെ നിർമ്മാണത്തിൽ ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന 'ഫാമിലി' ഫെബ്രുവരി 23ന് തീറ്ററുകളിൽ റിലീസ് ചെയ്യുന്നു. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. 'ശവം','സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം', '1956 മദ്ധ്യതിരുവിതാംകൂർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡോണിൻ്റെ ആറാമത് ചിത്രമാണ് 'ഫാമിലി'.

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. അന്ന ബെൻ, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തിരുന്നു. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് സിജിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 

Related Topics

Share this story