Times Kerala

'ഇത് നിങ്ങള്‍ അര്‍ഹിക്കുന്നുവോ?'; ആശിഷ് വിദ്യാര്‍ഥിക്കെതിരെ ആദ്യ ഭാര്യ
 

 
'ഇത് നിങ്ങള്‍ അര്‍ഹിക്കുന്നുവോ?'; ആശിഷ് വിദ്യാര്‍ഥിക്കെതിരെ ആദ്യ ഭാര്യ

ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ചർച്ചയായി നടന്റെ ആദ്യ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. കഴിഞ്ഞ ദിവസമായിരുന്നു ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹം.അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അമ്പതുകാരിയായ രുപാലി ബറുവയെയാണ് വിവാഹം ചെയ്തത്.ആശിഷിന്റെ ആദ്യ ഭാര്യ രജോഷി ബറുവ ആണ് .

ആശിഷിന്റെ വിവാഹത്തിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. രണ്ട് കുറിപ്പുകളാണ്  ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രജോഷി പോസ്റ്റ് ചെയ്തത്. 

”ജീവിതത്തിലെ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക.”

”അമിത ചിന്തയും സംശയവും മനസില്‍ നിന്ന്  പോകട്ടെ. ആശയക്കുഴപ്പം മാറി വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും ജീവിതത്തില്‍ നിറയട്ടെ. നിങ്ങള്‍ അത് അര്‍ഹിക്കുന്നു” എന്നാണ് രാജോഷി കുറിച്ചിരിക്കുന്നത്.

Related Topics

Share this story