Times Kerala

ധ്യാൻ ശ്രീനിവാസൻ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ജൂൺ 21ന് പ്രദർശനത്തിന് എത്തും 

 
thth


ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ജൂൺ 21ന് പ്രദർശനത്തിന് എത്തും . ഗ്രാമ പ്രദേശത്തെ കഥ പറയുന്ന ചിത്രമായിരിക്കും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നാണ് സിനിമ നൽകുന്ന സൂചന. മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.   

ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നത്.

Related Topics

Share this story