Times Kerala

ധ്യാൻ ശ്രീനിവാസനും കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലർ ചിത്രം; 'പാർട്ട്നേഴ്സ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് 

 
ധ്യാൻ ശ്രീനിവാസനും കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലർ ചിത്രം; 'പാർട്ട്നേഴ്സ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് 

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ നായകന്മാരാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ വിഭാഗത്തിലെ ചിത്രത്തിൻ്റെ നിർമ്മാണം. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

ജൂൺ ഒടുവിലോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ൽ കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെക്കുറിച്ചാണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നു. 'പിച്ചെെക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് നായിക. 

Related Topics

Share this story