Times Kerala

താര സംഘടനയുടെ ഓഫീസിന് ധനുഷിന്റെ വക ഒരു കോടി രൂപ സംഭാവന 

 
ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ് ഒന്നാമത്;  ബോളിവുഡ് നടിമാരായ ആലിയ ഭട്ടും ഐശ്വര്യ റായിയും ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത്
തമിഴ്‍നാട്ടിലെ നടികര്‍ സംഘത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി നടൻ ധനുഷ്. സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണത്തിനാണ് ധനുഷ് സംഭാവന നല്‍കി. ധനുഷിന് സംഘടന നന്ദി അറിയിച്ചു. പ്രസിഡന്റ് നാസറും ഖജാൻജി കാര്‍ത്തിയുമാണ് താരത്തില്‍ നിന്ന് സംഭാവന ഏറ്റുവാങ്ങിയത്.
ധനുഷ് നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം രായനാണ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന രായനിൽ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് മനസിലാക്കാം. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായതും സിനിമയില്‍ ആകാംക്ഷ വർധിപ്പിക്കുകയാണ്.

Related Topics

Share this story