Times Kerala

'വഴക്ക്' ചിത്രത്തിന്റെ സംവിധായകനെതിരെ കോപ്പി റൈറ്റ് വയലേഷൻ: സിനിമ ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു

 
'വഴക്ക്' ചിത്രത്തിന്റെ സംവിധായകനെതിരെ കോപ്പി റൈറ്റ് വയലേഷൻ: സിനിമ ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി കേട്ടുകൊണ്ടിരിക്കുന്ന വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിന്റെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രം നീക്കം ചെയ്തത്.
ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ 2022ലാണ് വഴക്ക് ഒരുക്കിയത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് വന്നില്ല. പകരം പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു. സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത പ്രകടിപ്പിക്കുന്നു എന്നായിരുന്നു 
സംവിധായകൻ ഈയടുത്ത് ഉയർത്തിയ ആരോപണം. 

Related Topics

Share this story