Times Kerala

നെഞ്ചുവേദന; നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ 

 
നെഞ്ചുവേദന; നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ 

മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ആരോഗ്യനില ആശങ്കാജനകമാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വാർത്ത.

മിഥുൻ ചക്രവർത്തിയുടെ കുടുംബം ഇക്കാര്യത്തിൽ സ്ഥിരീകരണമോ ഔദ്യോഗിക പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല. മിഥുൻ ചക്രവർത്തിക്ക് 2024 ജനുവരിയിൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. അടുത്തിടെ ‘ഡാൻസ് ബംഗ്ലാ ഡാൻസ്’ എന്ന ഷോയിൽ ജഡ്ജ് ആയിരുന്നു അദ്ദേഹം. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലായി 350-ലധികം സിനിമകൾ വ്യാപിച്ചുകിടക്കുന്ന ശ്രദ്ധേയമായ കരിയർ ആണ് മിഥുൻ ചക്രവർത്തിയുടേത്. 

Related Topics

Share this story