Times Kerala

വഞ്ചന കേസ്: നിർമാതാവ് ജോണി സാ​ഗരിക അറസ്റ്റില്‍

 
വഞ്ചന കേസ്: നിർമാതാവ് ജോണി സാ​ഗരിക അറസ്റ്റില്‍
കൊച്ചി: വഞ്ചന കേസിൽ നിർമാതാവ് ജോണി സാ​ഗരിക അറസ്റ്റില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ജോണിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയ്കുമാറിന്റെ പരാതിയിൽ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ ദുബായ്ക്ക് പോകാൻ വന്നപ്പോൾ എമിഗ്രേഷൻ വിഭാഗം ഇദ്ദേഹത്തെ തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറുകയും ചെയ്തു. 
കാനഡയിലെ വ്യവസായി ആണ് പരാതിക്കാരൻ ദ്വാരക്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് നടപടി. ഇതിൽ 50 ലക്ഷം ജോണി സഗരിക തിരികെ നൽകി. എന്നാൽ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ജോണിയുടെ മകൻ റയാൻ ജോൺ തോമസ് ആണ് രണ്ടാം പ്രതി.

Related Topics

Share this story