Times Kerala

 രണ്ടാം ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബിലേക്ക് കയറി ആടുജീവിതം 

 
 ആടുജീവിതം സിനിമ പകർത്തിയെന്ന് പരാതി; ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ
ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബ്ലെസ്സി-പ്രിത്വിരാജ് ചിത്രം ആടുജീവിതം തിയേറ്ററുകൾ എത്തിയപ്പോഴും ആ ആവേശത്തിന് ഒരു കുറവു പോലും വന്നിട്ടില്ല എന്നതിന് തെളിവാണ് റിലീസ് ചെയ്ത ദിവസം നേടിയ 16.7 കോടിയുടെ കളക്ഷൻ നേടിയത്. ഇപ്പോളിതാ രണ്ടാം ദിവസം പിന്നിടുമ്പോൾ ചിത്രം 50 കോടി ക്ലബിലേക്ക് കയറിയിരിക്കുകയാണ്.ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലേക്ക് എത്തുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ആടുജീവിതം. ഈസ്റ്റർ ദിനം കൂടിയായ ഞായറാഴ്ച പിന്നിട്ടപ്പോൾ ആദ്യ നാല് ദിവസത്തിൽ 65 കോടിയാണ് നേടിയിരിക്കുന്നത് ചിത്രം.82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം.  

Related Topics

Share this story