Times Kerala

മനുഷ്യരെ വേട്ടയാടുന്ന ആൾക്കുരങ്ങുകൾ; 'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' ട്രെയിലർ പുറത്ത് 

 
മനുഷ്യരെ വേട്ടയാടുന്ന ആൾക്കുരങ്ങുകൾ; 'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' ട്രെയിലർ പുറത്ത് 

ലോകപ്രശസ്തമായ 'പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രമായ 'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്'ന്റെ ഉദ്വേ​ഗജനകമായ ട്രെയിലർ റിലീസ് ചെയ്തു. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 20th സെഞ്ചുറി സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

2017-ലാണ് പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പരമ്പരയിലെ മൂന്നാംചിത്രമായ വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് റിലീസ് ചെയ്തത്. ആൾക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാ​ഗം അവസാനിപ്പിച്ചത്. നാലാംഭാ​ഗത്തിൽ കോണേലിയസ് എന്ന പുതിയ രാജാവാണ് മുഖ്യകഥാപാത്രമായിഎത്തുന്നത് . ആസ്വാദകർക്ക് ആക്ഷനും സാഹസികതയും നിറഞ്ഞ അനുഭവംതന്നെയായിരിക്കും കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പകരുകയെന്ന് ട്രെയിലർ നൽകുന്ന സൂചന. മനുഷ്യരെ വേട്ടയാടുന്ന ആൾക്കുരങ്ങുകളുടെ കഥയാണ് ചിത്രം പറയുന്നത്.


 

Related Topics

Share this story