Times Kerala

അനു മോഹൻ അഥിതി രവി ചിത്രം  ബിഗ് ബെൻ ലോകമെമ്പാടുമായി ജൂൺ 28ന് പ്രദർശനത്തിന് എത്തും 

 
feff

മോഹൻലാലിൻ്റെ ട്വൽത്ത് മാൻ (2022) എന്ന ചിത്രത്തിൽ ജോഡിയായി അഭിനയിച്ച അനു മോഹനും അദിതി രവിയും ബിഗ് ബെൻ എന്ന പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ചിത്രം ഒരു ഇമോഷണൽ ഡ്രാമയായിരിക്കു൦.  ലോകമെമ്പാടുമായി ജൂൺ 28ന്  ചിത്രം പ്രദർശനത്തിന് എത്തും

ലണ്ടനിൽ പശ്ചാത്തലമാകുന്ന ചിത്രത്തിൽ അദിതി രവി ഒരു മലയാളി നഴ്‌സായി അഭിനയിക്കുമ്പോൾ അനു മോഹൻ അവരുടെ പാലാ സ്വദേശിയായ ഭർത്താവായി അഭിനയിക്കുന്നു. വിനയ് ഫോർട്ട്, വിജയ് ബാബു, ചന്തുനാഥ്, ബിജു സോപാനം, നിഷ സാരംഗ്, ഷെബിൻ ബെൻസൺ എന്നിവരും യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളി പ്രവാസികളെ അവതരിപ്പിക്കുന്നു. മിയ ജോർജ്  ടീസറിൽ പോലീസ് വേഷത്തിലെത്തുന്നുണ്ട്.

Related Topics

Share this story