Times Kerala

മലയാളത്തിൽ നിന്ന് മറ്റൊരു ഹൊറർ കോമഡി ചിത്രം കൂടി; "ഹാപ്പി ന്യൂ ഇയർ"

 
മലയാളത്തിൽ നിന്ന് മറ്റൊരു ഹൊറർ കോമഡി ചിത്രം കൂടി; "ഹാപ്പി ന്യൂ ഇയർ"

കൊച്ചി: രോമാഞ്ചത്തിനും അടി കപ്യാരെ കൂട്ടമണിക്കും ശേഷം മലയാളത്തിൽ നിന്ന് പുതിയൊരു ഹൊറർ കോമഡി ചിത്രം അണിയറയിൽ ഒരുങ്ങുന്നു. "ഹാപ്പി ന്യൂ ഇയർ " എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ ഗ്രീഷ്മ സുധാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഹാപ്പി ന്യൂ ഇയർ പുതുമുഖ സംവിധായകനായ  സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

സനീഷ് ഉണ്ണികൃഷ്ണൻ,ജിഷ്ണു മുക്കിരിക്കാട് എന്നിവർ ചേർന്ന് കഥ എഴുതുന്ന ചിത്രം റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രംമാണിത്. മാളവിക മേനോൻ ,മറീന മൈക്കിൾ,റിയാസ് ഖാൻ ,ഉല്ലാസ് പന്തളം ,ഗൗരി നന്ദ ,വിനോദ് തോമസ് ,ലക്ഷ്മി നന്ദൻ ,നന്ദു ,അൻവർ ഷെരീഫ് ,വിജയകൃഷ്ണൻ , ആതിർഷാ , നീരജ ,ശ്രുതി, അജീഷ് ,നിപിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Related Topics

Share this story