ആടുകളെ കൊന്ന് ഫ്ലക്സിൽ രക്താഭിഷേകം നടത്തി; ജൂനിയർ എൻ.ടി.ആർ ആരാധകർ അറസ്റ്റിൽ
Wed, 24 May 2023

താരാരാധന അതിരുകടക്കുന്ന് ഇഷ്ടതാരത്തിന്റെ പേരിൽ ക്ഷേത്രം നിർമിക്കുന്നതുമുതൽ സിനിമാ പ്രദർശനം നടക്കുമ്പോൾ തിയേറ്ററിനകത്ത് വെടിക്കെട്ട് നടത്തുന്നതുവരെ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിരുവിട്ട ആരാധനയുടെ ഫലമായി പേടിപ്പിക്കുന്ന തരത്തിലെ വാർത്തയാണ് പുറത്തുവരുന്നത് .
ആന്ധ്രയിൽ ജൂനിയർ എൻ.ടി.ആറിനോടുള്ള ആരാധന കാരണം രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയർ എൻ.ടി.ആറിന്റെ ഫ്ളക്സിൽ അഭിഷേകം നടത്തി ആരാധകൻ. ഇയാളെ പോലീസ് പിടിച്ചു.
ഓസ്കർ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന യുവസൂപ്പർതാരം ജൂനിയർ എൻ.ടി.ആറിന്റെ നാല്പതാം പിറന്നാൾരണ്ടുദിവസം മുൻപാണ് കഴിഞ്ഞത്. ഈ ആഘോഷത്തിന്റ്രെ ഭാഗമായി ആളുകളിൽ ചിലരാണ് ആടുകളെ കൊന്നത്. തുടർന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവർ സ്ഥലത്തുനിന്ന് മാറ്റുകയുണ്ടായി.