Times Kerala

അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; 'കല്‍ക്കി 2898 എ.ഡി'യുടെ പുതിയ പോസ്റ്റര്‍

 
അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; 'കല്‍ക്കി 2898 എ.ഡി'യുടെ പുതിയ പോസ്റ്റര്‍

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ നിർമ്മിക്കുന്ന 'കല്‍ക്കി 2898 എ.ഡി'യില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അശ്വത്ഥാമാവ് എന്ന ബച്ചന്റെ കഥാപാത്രത്തിന്റെ പോസ്റ്ററിനൊപ്പം 'അവന്റെ കാത്തിരിപ്പ് അവസാനിക്കുന്നു' എന്ന കുറിപ്പും ഒപ്പമുണ്ട്.

ജൂണ്‍ 10-ന് 'കല്‍ക്കി 2898 എ.ഡി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങും. കല്‍ക്കി 2898 എ.ഡിയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ് ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ജൂണ്‍ 27-നാണ് തീയറ്ററുകളിലെത്തുക.

ബി.സി. 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍നിന്ന് ആരംഭിച്ച് 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു നീണ്ട യാത്രയാണ് ഇതിവൃത്തം. 'മഹാനടി'ക്ക് ശേഷം നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. 

Related Topics

Share this story