Times Kerala

അൽത്താഫ്, അനാർക്കലി മരിക്കാർ ചിത്രം മന്ദാകിനി' മെയ് 24ന് പ്രദർശനത്തിന് എത്തും 

 
shth


അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി.  ചിത്രം മെയ് 24ന് പ്രദർശനത്തിന് എത്തും
 
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകനായ വിനോദ് ലീല തന്നെയാണ്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. 

അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
 

Related Topics

Share this story