Times Kerala

അൽത്താഫ്, അനാർക്കലി മരിക്കാർ ചിത്രം മന്ദാകിനി'യിലെ പുതിയ ഗാനം പുറത്ത് 

 
അൽത്താഫ്, അനാർക്കലി മരിക്കാർ ചിത്രം മന്ദാകിനി'യിലെ പുതിയ ഗാനം പുറത്ത്
അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. ചിത്രത്തിലെ ഓ മാരാ എന്ന ഗാനം പുറത്തിറങ്ങി. ബിബിൻ അശോകൻ സംഗീത സംവിധാനം. വൈശാഖ് സുഗുണന്റേതാണ് വരികൾ. മുഹമ്മദ്‌ മഖ്ബൂൽ മന്സൂറിന്റെതാണ്. 
തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്‌സീ ചെയ്യുന്ന വട്ടേപ്പം പാട്ട് നേരത്തെ പുറത്തിറങ്ങിയിരുന്നു.
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകനായ വിനോദ് ലീല തന്നെയാണ്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.
അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

Related Topics

Share this story